എംപ്ലോയ്‌മെന്റ് വകുപ്പിന്റെ കീഴില്‍ തൃപ്പൂണിത്തുറയില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ SC/ST എന്ന സ്ഥാപനത്തിന്റെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ, അതിരമ്പുഴ, കോട്ടയത്ത് നടത്തുന്ന സൗജന്യ പി എസ് സി പരീക്ഷാ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു (Free PSC Coaching). എറണാകുളം/കോട്ടയം/ഇടുക്കി/തൃശുര്‍/ആലപ്പുഴ എന്നീ ജില്ലകളിലെ ബിരുദ യോഗ്യതയുള്ള പട്ടികജാതി/പട്ടികവര്‍ഗ്ഗവിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പരിശീലന കാലയളവില്‍ സ്‌റ്റൈപ്പന്റും പഠനോപകരണങ്ങളും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കായി 0484 2312944, 0481-2731025, 9495628626 എന്ന നമ്പറുകളിൽ ബന്ധപ്പെടുക. […]
No comments:
Post a Comment