ചെന്നൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ബാങ്കില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു ( Indian Bank Apprenticeship Recruitment). ബിരുദധാരികള്‍ക്കാണ് അവസരം. 1,500 ഒഴിവുണ്ട്. ഇതില്‍ 44 ഒഴിവ് കേരളത്തിലാണ്.കേരളത്തിലെ ഒഴിവുകള്‍: ജനറല്‍-25, എസ്.സി.-4, ഒ.ബി.സി.-11, ഇ.ഡബ്ല്യു.എസ്.-4 (ഒരൊഴിവ് ഭിന്നശേഷിക്കാരിലെ ഒ.എച്ച്. വിഭാഗത്തിന് നീക്കിവെച്ചതാണ്). യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ നേടിയ അംഗീകൃത സര്‍വകലാശാലാബിരുദം/തത്തുല്യം. ബിരുദകോഴ്സ് 31.03.2020-നുശേഷം പൂര്‍ത്തിയാക്കിയവര്‍ക്കാണ് അവസരം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ എഴുതാനും സംസാരിക്കാനും മനസ്സിലാക്കാനും കഴിയണം. ഈ ഭാഷ പഠിച്ചതായി തെളിയിക്കുന്നതിന് എട്ടാംക്ലാസിലെയോ പത്താംക്ലാസിലെയോ […]
No comments:
Post a Comment